KERALA
25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ പദ്ധതി,ക്ഷേമ പെൻഷൻ 3000
:
തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സർക്കാരിന്റേത് സുതാര്യവും ജനാഭിമുഖവുമായ നയമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.
നാടിന്റെ വികസനക്കുതിപ്പിനൊപ്പം സാധാരണക്കാർക്കായുള്ള ജനക്ഷേമ പദ്ധതികളും സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങി തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു.സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നും പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും എക്സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായി.
സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രസവ അവധി നിർബന്ധമാക്കും
സർക്കാർ, സ്വകാര്യ മേഖലകളിൽ 6 മാസം പ്രസവ അവധി നിർബന്ധമാക്കും.സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി. മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകും.
വഖഫ് ബോർഡ് നവീകരിക്കും.
∙ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മിഷൻ ∙ പട്ടയവിതരണം കാര്യക്ഷമമാക്കും ∙ സംസ്ഥാനത്ത് ഉപാധിരഹിത പട്ടയം. മുൻഗണന കർഷക താൽപര്യത്തിന് ∙ നെല്ല്, റബ്ബർ, നാളികേര കർഷകർക്ക് അർഹമായ പരിഗണന ∙ നാലുവരി പാതകളുടെ എണ്ണം കൂട്ടും ∙ ഉൾനാടൻ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കും.
ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മിഷൻ
ഐടി വകുപ്പിന്റെ പേരുമാറ്റി. ഇനി ഫ്യൂചർ ടെക്നോളജി എന്ന് അറിയപ്പെടും
