Connect with us

KERALA

സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളെ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു; കാലു പിടിച്ച് കരഞ്ഞ് ഉദ്യോഗാര്‍ഥികള്‍

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളെ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. സമരനേതാക്കളുമായി അദ്ദേഹം സംസാരിച്ചു. ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ കേട്ടു മനസ്സിലാക്കി.
സംസാരിക്കുന്നതിനിടെ ഉദ്യോഗാര്‍ഥികള്‍ ഉമ്മന്‍ചാണ്ടിയുടെ കാല് പിടിച്ചു കരഞ്ഞു. പ്രശ്‌നങ്ങളുടെ എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കി.
‘നിയമനടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റിന് വീണ്ടും സാധുത നല്‍കാന്‍ കോടതിക്ക് മാത്രമേ സാധിക്കുകയുള്ളൂ. എന്നാല്‍ ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാരിന് പൂര്‍ണ അധികാരവും അവകാശവും ഉണ്ടായിരുന്നിട്ടും അത് ചെയ്തില്ല. അത് ചെയ്യാത്ത സാഹചര്യത്തില്‍ കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ എല്ലാ നിയമവശങ്ങളും പരിശോധിക്കും’ ഉമ്മന്‍ചാണ്ടി സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

Continue Reading