Connect with us

Crime

കോഴിക്കോട് റെയിവെ സ്റ്റേഷനില്‍ വന്‍ സ്ഫോടക വസ്തു പിടികൂടി തലശ്ശേരിയിൽ ഇറങ്ങേണ്ട യുവതിയുടെ സീറ്റിനടിയിൽ നിന്നാണ് ഇവ കണ്ടെത്തിയത്

Published

on

കോഴിക്കോട് റെയിവെ സ്റ്റേഷനില്‍ നിന്നും വന്‍ സ്ഫോടക വസ്തു പിടികൂടി. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തതായാണ്‌ റിപ്പോര്‍ട്ട്.

O2685 നമ്പറില്‍ ഉള്ള ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. 117 ജലാറ്റിന്‍ സ്റ്റിക്ക്, 350 ഡിറ്റനേറ്റര്‍ എന്നിവയാണ് പിടികൂടിയത്.

ചെന്നൈ സ്വദേശിയായ യാത്രക്കാരിയാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇവര്‍ ചെന്നൈയില്‍ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച ട്രെയിനിന്റെ ഡി 1 കംപാര്‍ട്ട്മെന്റിലെ സീറ്റിന് അടിയില്‍ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.

Continue Reading