KERALA
വി.പി. ജോയി ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി വി.പി. ജോയ് ചുമതലയേറ്റു. വിശ്വാസ് മേത്തയുടെ ഒഴിവിലേക്കാണ് നിയമനം. 2023 ജൂണ്‍ 30 വരെയായിരിക്കും വി.പി. ജോയിയുടെ കാലാവധി. കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് ജനുവരിയിലാണ് അദ്ദേഹം സംസ്ഥാന സർവീസിൽ തിരിച്ചെത്ത1987-ബാച്ച് ഐഎഎസ് ഓഫീസറായ വി.പി ജോയ് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ ഏകോപന ചുമതലയുള്ള സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാഷണല്‍ അതോറിറ്റി ഓണ്‍ കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്റെ ചെയര്മാന് ആയിരുന്നു.