Connect with us

KERALA

നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ഇന്നു കൂടി അവസരം

Published

on

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ഇന്നു കൂടി അവസരം. ഇന്നുവരെ അപേക്ഷിക്കുന്നവരെ ഉള്‍പ്പെടുത്തി അനുബന്ധ പട്ടിക 20 ന് പ്രസിദ്ധീകരിക്കും. നാളെ മുതല്‍ വീണ്ടും അപേക്ഷ നല്‍കാമെങ്കിലും ഇവര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കഴിയില്ല.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസത്തിനു 10 നാള്‍ മുന്‍പു വരെ അപേക്ഷിക്കുന്നവര്‍ക്കാണു തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കഴിയുകയെന്നാണു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ മുന്‍പ് അറിയിച്ചിരുന്നത്. അങ്ങനെയെങ്കില്‍ ഈ മാസം 12 വരെ അപേക്ഷിക്കാമായിരുന്നു. എന്നാല്‍, പത്രിക സ്വീകരിക്കുന്ന അവസാന ദിവസത്തിനു 10 നാള്‍ മുന്‍പ് എന്നതാണു ശരിയെന്ന് മീണ ഇന്നലെ വ്യക്തമാക്കി.

2021 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്സ് തികയുന്ന ആര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. ഇതിനു www.voterportal.eci.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം

Continue Reading