Connect with us

Crime

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻ ഐ എ റെയ്ഡ്

Published

on

തിരുവനന്തപുരം: കേരളവും, കർണാടകയുമുൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ പത്തിടങ്ങളിൽ എൻ ഐ എ റെയ്ഡ്. ഐസിസ് കേസുകളുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ. എ] പരിശോധന നടത്തുന്നത്.പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല

പാകിസ്ഥാൻ സോഷ്യൽ മീഡിയയിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യുകയും, ഓൺലൈൻ വഴി പരിശീലനം നൽകുകയും ചെയ്യുന്നുവെന്നും, പ്രാദേശിക ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ ഇവരെ പ്രേരിപ്പിക്കുന്നുവെന്നും എൻ ഐ എ വൃത്തങ്ങൾ അറിയിച്ചു.

കേരളത്തിൽ കണ്ണൂരിലും മലപ്പുറത്തുമാണ് എൻ ഐ എ പരിശോധന നടത്തുന്നത്. പോപ്പുലർ ഫ്രണ്ട് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റിന്റെ വീട് അന്വേഷണ സംഘം കാലത്ത് മുതൽ പരിശോധിക്കുകയാണ്. കണ്ണൂർ താണയിലെ മറ്റൊരു വീട്ടിൽ ഇന്ന് പുലർച്ചെയോടെ പരിശോധന ആരംഭിച്ചു.

Continue Reading