KERALA
പുനലൂരിൽ അബ്ദുറഹിമാൻ രണ്ടത്താണി. പി.എം.എ സലാമിന് മുസ്ലി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല

മലപ്പുറം: പുനലൂരിൽ അബ്ദുറഹിമാൻ രണ്ടാത്താണിയെ മുസ്ലിം ലീഗ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. അതേ സമയം പേരാമ്പ്രയിൽ ലീഗ് സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ 27 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. ഇതിൽ 25 സീറ്റുകളിലെ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുനലൂരിലും പേരാമ്പ്രയിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല.
ഇതിനിടെ തിരൂരങ്ങാടി സീറ്റിനെ ചൊല്ലി ഇടഞ്ഞ് നിന്ന പി.എം.എ സലാമിനെ മുസ്ലി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല നൽകി. സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ.പി.എ.മജീദിന് തിരൂരങ്ങാടിയിൽ സ്ഥാനാർഥിയാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ശനിയാഴ്ച തിരൂരങ്ങാടിയിൽനിന്നുള്ളവർ പാണക്കാട് എത്തി നേതാക്കളെ കാണുകയും പി.എം.എ. സലാമിന്റെ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിലെ എതിർപ്പ് അറിയിക്കുകയും ചെയ്തിരുന്നു. വിഷയം ഏറെ വിവാദമായതോടെയാണ് നേതൃത്വം ഇടപെട്ട് പ്രശ്നപരിഹാര നീക്കങ്ങൾ ആരംഭിച്ചത്