Connect with us

KERALA

മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

Published

on

കണ്ണൂർ: ധർമടം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു. ഇന്ന് കാലത്ത് 11 മണിയോടെ വാരണാധികാരി ബെവിൻ ജോൺ വർഗീസിന് മുമ്പാകെയാണ് പത്രിക സർപ്പിച്ചത്.ജില്ലാ സെക്രട്ടറി എംവി ജയരാജനൊപ്പമാണ് പത്രിക നൽകാൻ മുഖ്യമന്ത്രി വാരണാധികാരിയുടെ ഓഫീസിലേക്കെത്തിയത്. രണ്ട് സെറ്റ് പത്രികയാണ് ഇന്ന് സമർപ്പിച്ചത്. സിപിഐ നേതാക്കളായ സിഎൻ ചന്ദ്രൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ എന്നിവർ പത്രികയിൽ മുഖ്യമന്ത്രിയെ പിന്തുണച്ചു.

ലാവലിൻ കേസിനെ കുറിച്ച് പത്രികയിൽ പരാമർശമുണ്ടെന്നാണ് സൂചന. സ്ഥാനാർഥികളുടെ ക്രിമിനൽ കേസുകളെക്കുറിച്ച് പത്രികയിൽ വിവരം നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു.

Continue Reading