KERALA
ലതികാ സുഭാഷ് എഐസിസി അംഗത്വവും രാജിവച്ചു
കോട്ടയം: സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിക്കാതിരുന്ന മഹിളാ കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് എഐസിസി അംഗത്വവും രാജിവച്ചു. രാജിക്കത്ത് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു. സ്ഥാനാർഥി നിർണയത്തിൽ സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് രാജിക്കത്തിൽ ലതിക വ്യക്തമാക്കിയിട്ടുണ്ട്.
കോണ്ഗ്രസ് സ്ഥാനാർഥി പട്ടിക ഞായറാഴ്ച മുല്ലപ്പള്ളി പ്രഖ്യാപിച്ചതിന് പിന്നാലെ കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതികയുടെ നടപടി വൻ വാർത്തായായിരുന്നു. പിന്നാലെ അവർ മഹിളാ കോണ്ഗ്രസ് അധക്ഷ സ്ഥാനം രാജിവച്ചിരുന്നു. ഏറ്റുമാനൂർ സീറ്റിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന ലതികയ്ക്ക് മറ്റൊരിടത്തും പരിഗണന ലഭിക്കാതിരുന്നതാണ് അവരെ ചൊടിപ്പിച്ചത്.
