KERALA
ആര്‍ ബാലകൃഷ്ണപിള്ളയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്ബി ചെയര്‍മാനും മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്.കോവിഡ് വാക്‌സിനെടുത്തതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തേക്കു മാറ്റിയത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്.ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു അദ്ദേഹം. മകനും പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.ബി.ഗണേഷ് കുമാര്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നതിനാല്‍ പത്തനാപുരത്തെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ ബാലകൃഷണപിള്ള എത്തിയിരുന്നു.