Kannur
യു.ഡി.എഫ് തലശേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

തലശ്ശേരി: യു.ഡി.എഫ് തലശ്ശേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പൗഢഗംഭീരമായ ചടങ്ങില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.തലശ്ശേരി ഗേള്‍സ് സ്‌കൂളിന് സമീപമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി അരവിന്ദാക്ഷന്റെ വിജയത്തിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സജ്ജമാക്കിയത.് ചടങ്ങില്‍ സ്ഥാനാര്‍ത്ഥി എം.പി അരവിന്ദാക്ഷന്‍, സജീവ് മാറോളി, വി.എ നാരായണന്‍., അഡ്വ.സി.ടി സജിത്ത്. വി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, ഇ.വിജയകൃഷ്ണന്‍, കെ.ഇ പവിത്രരാജ്, പി.വി രാധാകൃഷ്ണന്‍, മണ്ണയാട് ബാലകൃഷ്ണന്‍,അഡ്വ.ഷുഹൈബ്, സുശീല്‍ ചന്ദ്രോത്ത്, എ.ഷര്‍മിള, കെ.പി രാഗിണി, എന്‍. മഹമൂദ്, അഡ്വ.കെ.എ ലത്തീഫ്, ബഷീര്‍ ചെറിയാണ്ടി, ഷാനിദ് മേക്കുന്ന്, കെ,സി അഹമ്മദ്,എ.കെ അബൂട്ടി ഹാജി, റഹദാദ് മൂഴിക്കര, സി.കെ.പി മമ്മു തുടങ്ങിയവര്‍ സംബന്ധിച്ചു.
.