KERALA
സി.പി.എമ്മിന്റെ ഉറപ്പ് തുടര്‍ ഭരണമല്ല, കല്‍ത്തുറുങ്കാണ്- കെ.സുധാകരന്‍ .

തലശ്ശേരി ; ഉറപ്പാണ് തുടര്‍ ഭരണമെന്ന് പറയുന്ന സി.പി.എം കാരോട് പറയുകയാണ് ആ ഉറപ്പ് തുടര്‍ ഭരണമല്ല. കല്‍ത്തുറുങ്കാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി. തലശ്ശേരി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി അരവിന്ദാക്ഷന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തലശ്ശേരി പുതിയ ബസ്റ്റാന്റ് പരിസരത്തെ നടന്ന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍.
കിറ്റ് നല്‍കി പാവപ്പെട്ട ജനങ്ങലെ പറ്റിക്കാമെന്ന് ഇടതുപക്ഷം ധരിക്കരുത്. അതിനുള്ള പണം പിണറായിയുടെ തറവാട്ടില്‍ നിന്ന് അല്ല എടുത്ത് കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് നല്‍കിയത് കൂത്തുപറമ്പ് വെടിവെപ്പിനിടെ ശരശയ്യയില്‍ കിടക്കുന്ന പുഷ്പനടക്കമാണ് നല്‍കിയത.് ഇത് പാര്‍ട്ടി ഫണ്ടല്ലെന്ന് നാം ഓര്‍ക്കണം. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും മാഫിയകള്‍ക്ക് തീരെഴുതി കൊടുത്ത വേറൊരു മുഖ്യമന്ത്രിയെ കേരളത്തില്‍ കേരളത്തില്‍ കാണാന്‍ സാധിക്കില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
പിണറായി വിജയന്‍ അധികാരത്തിലെത്തിയതു മുതല്‍ ഇവിടെ ന്ിപ്പ, പ്രളയം , കൊവിഡ് എന്ന ് വേണ്ട നരകതുല്യമായ അവസ്ഥയാണ് ഇവിടെ ുണ്ടായത.് അതിലും പാര്‍ട്ടി സഖാക്കള്‍ കൈയ്യിട്ട് വാരാന്‍ ശ്രമിക്കുകയായിരുന്നു. ഈ ദുരിതത്തിന്റെ ദുംഖം പേറിയവര്‍ക്ക് സഹായം ലഭിക്കാതെ സഖാക്കള്‍ ഫണ്ട് ദുരുപയോഗം ചെയ്യുകയായിരുന്നു. ചെത്തുകാരന്റെ മകനാണെന്ന് പറയുമ്പോള്‍ അതില്‍ അഭിമാനിക്കുകയാണ് വേണ്ടെതെന്നും ഓതൊരു ജോലിക്കും അതിന്റെ അഭിമാനമുണ്ടെന്നും പിണറായിയെക്കുറിച്ചുള്ള പഴയ പരാമര്‍ശം ചൂണ്ടിക്കാട്ടി സുധാകരന്‍ പറഞ്ഞു.
തലശ്ശേരി നിയോജക മണ്ഡലം ഐക്യജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കെ. സുധാകരന്‍ എം. പി ഉദ്ഘാടനം ചെയ്തു. എന്‍. മഹമ്മൂദ് അധ്യക്ഷത വഹിച്ചു.
എം. എസ് എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ഫാത്തിമ തഹ് ലിയ വി. എ നാരായണന്‍, ബഷീറലി ശിഹാബ് തങ്ങള്‍, മുഹമ്മദ് ഫൈസല്‍, സജ്ജീവ് മാറോളി, വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, എന്‍. മഹമ്മൂദ്, അഡ്വ. കെ. എ ലത്തീഫ് , ബഷീര്‍ ചെറിയാണ്ടി, വര്‍ക്കി വട്ടപ്പാറ, വി. എന്‍ ജയരാജ്, വി. സി പ്രസാദ്, എം. പി അസൈനാര്‍, സി. കെ. പി മമ്മു, കെ. സി. അഹമ്മദ്, റഹ്ദാദ് മൂഴിക്കര , ഷാനിദ് മേക്കുന്ന്, തഫ്‌ലിം മാണിയാട്ട് തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ. സി ഷറീന,
തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. അഡ്വ. സി. ടി സജിത്ത് സ്വാഗതം പറഞ്ഞു