Connect with us

HEALTH

കോവി ഡ് വ്യാപനം: തിരഞ്ഞെടുപ്പിന് ശേഷം നിയന്ത്രണങ്ങൾ കർശനമാക്കും

Published

on

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർദ്ധിച്ചേക്കാമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി. രോഗികളുടെ എണ്ണം കൂടുന്ന സ്ഥലങ്ങളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും. 45 വയസിന് മുകളിലുളളവർ വാക്‌സിൻ സ്വീകരിച്ചാൽ മരണനിരക്ക് ഉയരാതെ നിയന്ത്രിക്കാനാകുമെന്നും ചീഫ് സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിച്ചു. കൊവിഡ് ശക്തമാകുന്ന പ്രദേശങ്ങളിൽ 45 വയസ് കഴിഞ്ഞ എല്ലാവരും വാക്‌സിൻ എടുത്തുവെന്ന് ഉറപ്പു വരുത്തണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു.

കൊവിഡ് രണ്ടാം തരംഗം ഉണ്ടാകാതിരിക്കാൻ വാക്‌സിനേഷനും ടെസ്റ്റിംഗും നടത്തുന്നതിനുളള ഡൈനാമിക് ആയ പ്രവർത്തനമാണ് വേണ്ടത്. ആർ ടി പി സി ആർ ടെസ്റ്റിംഗ് ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വാക്‌സിൻ സ്വീകരിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Continue Reading