Connect with us

Crime

ലാവ്‌ലിൻ കേസിലെ കൂടുതൽ രേഖകളുമായി ടി പി നന്ദകുമാർ ഇ ഡിക്ക് മുന്നിൽ ഹാജരായി

Published

on

തിരുവനന്തപുരം: എസ്‍എൻസി ലാവ്‌ലിൻ കേസിലെ കൂടുതൽ രേഖകളുമായി ക്രൈം എഡിറ്റർ ടി പി നന്ദകുമാർ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി. ഇത് മൂന്നാം തവണയാണ് തെളിവുകളുമായി നന്ദകുമാർ ഇ.ഡിയുടെ അടുത്ത് എത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ. ബേബി, തോമസ് ഐസക് എന്നിവർക്കെതിരെയുള്ള 90 ശതമാനം പ്രധാനപ്പെട്ട രേഖകൾ അന്വേഷണ സംഘത്തിനു കൈമാറിയതായി അദ്ദേഹം പറഞ്ഞു. ആദ്യം ചോദ്യം ചെയ്യലിനും പിന്നീട് രേഖകൾ കൈമാറുന്നതിനുമായി രണ്ടു പ്രാവശ്യം ഹാജരായിരുന്നു. മുഖ്യന്ത്രി പിണറായി വിജയന് 1000 കോടിയിലേറെ വരുന്ന വിദേശ നിക്ഷേപമുണ്ടെന്നു തെളിയിക്കുന്ന രേഖകളും തോമസ് ഐസക്കിനെതിരെ ഉള്ളതുമായ രേഖകളാണ് കൈമാറിയത്.

ഇനിയും 10 ശതമാനം രേഖകൾ കൂടി കൈമാറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നോട്ടിസ് ലഭിച്ചത് അനുസരിച്ചായിരുന്നു ചൊവ്വാഴ്ച ഹാജരായത്. 2006ൽ ഡിആർഐക്ക് നന്ദകുമാർ നൽകിയ പരാതിയുടെ തുടർനടപടി എന്ന നിലയിലാണ് ഇ.ഡി രേഖകൾ പരിശോധിക്കുന്നത്.

Continue Reading