HEALTH
കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ നാസല്‍ വാക്‌സിന്‍.പോളിയോ പോലുള്ള 4 തുള്ളിയാകും നല്‍കുക

ഡല്‍ഹി: കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ നാസല്‍ വാക്‌സിന്‍ പരീക്ഷണവുമായി ഭാരത് ബയോടെക്. ഭാരത് ബയോടെക് എംഡി ഡോ കൃഷ്ണ എല്ലയാണ് നാസല്‍ വാക്‌സിന്‍ സാധ്യതയെ കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. കുത്തിവയ്ക്കുന്ന കൊവിഡ് വാക്‌സിനുകള്‍ ശ്വാസകോശത്തിന്റെ താഴ് ഭാഗത്തെ മാത്രമാണ് സംരക്ഷിക്കുകയെന്നും ശ്വാസകോശത്തിന്റെ മുകള്‍ ഭാഗത്തെയും മൂക്കിനെയും ഇവ സംരക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ വാക്‌സിന്‍ കുത്തിവയ്ക്കുന്നത് നിങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനെ തടയും. രണ്ട് മൂന്ന് ദിവസത്തേയ്ക്ക് കുത്തിവയ്പ്പിന്റെ ഫലമായി നിങ്ങള്‍ക്ക് പനി വന്നേക്കാം. എന്നാല്‍ കൊവിഡ് മൂലമുള്ള മരണസാധ്യത കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
നാസല്‍ വാക്‌സിനുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഒന്നാം ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നു. മെയ് 8നുള്ളില്‍ ഒന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കും. ഭാരത് ബയോടെക് ആകും ലോകത്തില്‍ ആദ്യമായി നാസല്‍ വാക്‌സിന്‍ അവതരിപ്പിക്കുക. നാസല്‍ വാക്‌സിന്‍ സംബന്ധിച്ച ഡാറ്റയ്ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. യുഎസില്‍ നിന്നും ചൈനയില്‍ നിന്നും മത്സരമുണ്ടെങ്കിലും റഗുലേറ്റര്‍മാര്‍ സഹായിച്ചാല്‍ ഭാരത് ബയോടെക് ലോകത്ത് ഒന്നാമനാകുമെന്നും ഡോ കൃഷ്ണ എല്ല കൂട്ടിച്ചേര്‍ത്തു
നാസൽ വാക്സിൻറെ പ്രവർത്തനത്തെക്കുറിച്ചും അത് എങ്ങനെ നൽകുമെന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു, “നിങ്ങൾ ഒരു ഡോസ് നാസൽ വാക്സിൻ സ്വീകരിച്ചാല്‍ നിങ്ങൾക്ക് അണുബാധ തടയാനും അതുവഴി ട്രാൻസ്മിഷൻ ശൃംഖല തടയാനും കഴിയും.
പോളിയോ പോലുള്ള 4 തുള്ളിയാകും നല്‍കുക. ഇരു മൂക്കിലും 2 തുള്ളി വീതമാണ് നല്‍കുന്നത്.
കുത്തിവയക്കുന്ന വാക്‌സിനുകള്‍ രോഗം പകരുന്നത് തടയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.