HEALTH
രാജ്യത്ത് ആശങ്ക പടർത്തി കോവിഡ് കേസുകൾ കുതിച്ചുയരുന്നു

ന്യൂഡൽഹി: രാജ്യത്ത് ആശങ്ക പടർത്തി കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേർക്കു കൂടി ജീവൻ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,92,311-ൽ എത്തി.
നിലവിൽ 1,40,85,110 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 2,17,113 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,40,85,110 ആയി. ഇതുവരെ 14,09,16,417 പേർക്കാണ് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയിട്ടുള്ളത്.