Connect with us

HEALTH

ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഹൃദയഭേദകമാണെന്നും ആവശ്യമായ സഹായം നല്‍കാന്‍ ലോകസമൂഹം മുന്നോട്ടുവരണമെന്നും ഗ്രെറ്റ

Published

on

സ്‌റ്റോക്ക്‌ഹോം: ഇന്ത്യയില്‍ കോവിഡ് 19 രണ്ടാംതരംഗം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ. ട്വിറ്ററിലൂടെയാണ് ഗ്രെറ്റയുടെ പ്രതികരണം.
ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഹൃദയഭേദകമാണെന്ന് ഗ്രെറ്റ പറഞ്ഞു. ഇന്ത്യക്ക് ആവശ്യമായ സഹായം നല്‍കാന്‍ ലോകസമൂഹം മുന്നോട്ടുവരണമെന്നും ഗ്രെറ്റ ആവശ്യപ്പെട്ടു. ഇന്ത്യയിലെ കോവിഡ് ബാധയുടെ തീവ്രത വെളിപ്പെടുത്തുന്ന സ്‌കൈ ന്യൂസിന്റെ റിപ്പോര്‍ട്ട് ഗ്രെറ്റ പങ്കുവെച്ചിട്ടുമുണ്ട്.
കോവിഡിന്റെ രണ്ടാംതരംഗത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ഇന്ത്യ. മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പോസിറ്റീവ് കേസുകളിലുണ്ടാകുന്ന വന്‍വര്‍ധന മിക്ക സംസ്ഥാനങ്ങളിലെയും ആരോഗ്യസംവിധാനത്തെ സമ്മര്‍ദ്ദത്തിലും ആക്കിക്കഴിഞ്ഞു.

Continue Reading