HEALTH
കോട്ടയം ഡിസിസി സെക്രട്ടറി അഡ്വ.എൻ.എസ് ഹരിശ്ചന്ദ്രൻ കോവി ഡ് ബാധിച്ച് മരിച്ചു

കോട്ടയം: കോട്ടയം നഗരസഭാ മുൻ കൗൺസിലറും ഡിസിസി സെക്രട്ടറിയുമായിരുന്ന അഡ്വ.എൻ.എസ് ഹരിശ്ചന്ദ്രൻ (52) കോവി ഡ് ബാധിച്ച് മരിച്ചു.
കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഹരിശ്ചന്ദ്രൻ രാവിലെ 11.15 ഓടെ ആണ് മരണപ്പെട്ടത്.
ന്യൂമോണിയയെ തുടർന്ന് ഹൃദയാഘാതമുണ്ടായ ഹരിശ്ചന്ദ്രനെ ഇന്നലെ രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.