Connect with us

KERALA

കണ്ണൂർ ചാലയിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞു വാതകചോർച്ച, ആളുകളെ മാറ്റുന്നു

Published

on

കണ്ണൂർ: കണ്ണൂർ ചാലയിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞ് അപകടം. ചാല ബൈപ്പാസിൽ വെച്ചാണ് അപകടമുണ്ടായത്. വാതകചോർച്ചയെ തുടർന്ന് പൊലീസും ഫയർഫോഴ്സ് സംഘവുമെത്തി രക്ഷാപ്രവർത്തനം നടത്തുന്നു. പ്രദേശത്ത് നിന്നും ആളുകളെ മാറ്റുന്നത് തുടരുകയാണ്. നിലവിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘമാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നത്. കൂടുതൽ യൂണിറ്റുകളെ സ്ഥലത്തെിക്കാനുള്ള നടപടികളാരംഭിച്ചതായി കണ്ണൂർ മേയർ  അറിയിച്ചു. കൂടുതൽ പൊലീസും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. അമിത വേഗത്തിലെത്തിയ ലോറി മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading