Connect with us

HEALTH

ഉത്തര്‍പ്രദേശ് റവന്യൂ മന്ത്രി കോവിഡ് ബാധിച്ചു മരിച്ചു

Published

on

മുസഫർ നഗർ: ഉത്തര്‍പ്രദേശ് മന്ത്രി കോവിഡ് ബാധിച്ചു മരിച്ചു. റവന്യു, വെള്ളപ്പൊക്ക നിവാരണ മന്ത്രിയായ വിജയ് കശ്യപാണ് മരിച്ചത്. 56 വയസായിരുന്നു. ഗുഡ്ഗാവ് മേതാന്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം.

മുസഫര്‍നഗര്‍ ചര്‍തവാല്‍ മണ്ഡലത്തിലെ എംഎല്‍എയാണ് വിജയ് കശ്യപ്. യുപിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം യുപി മന്ത്രിമാരായ കമല്‍റാണി വരുണ്‍, ചേതന്‍ ചൗഹാന്‍ എന്നിവരും കോവിഡിന് കീഴടങ്ങിയിരുന്നു.

മന്ത്രിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു. പൊതുജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവായിരുന്നു വിജയ് കശ്യപെന്ന് മോദി പറഞ്ഢു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ് എന്നിവരും അനുശോചിച്ചു

Continue Reading