KERALA
തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് മരിച്ചു. വെട്ടുകാട് വാര്‍ഡ് കൗണ്‍സിലര്‍ സാബു ജോസ് ആണ് മരിച്ചത്.
കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം.
സംസ്‌കാരം വൈകീട്ട് തിരുവനന്തപുരം ശാന്തി കവാടത്തില്‍ നടക്കും. സാബുവിന്റെ നിര്യാണത്തില്‍ മേയര്‍ ആര്യ എസ് രാജേന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. അവിവാഹിതനാണ്.