Connect with us

KERALA

പെട്രോള്‍ വില 100 രൂപയിലേയ്ക്ക്

Published

on

ന്യൂഡല്‍ഹി: പതിവുതെറ്റിക്കാതെ പെട്രോള്‍ ഡീസല്‍ വില ഇന്നും കൂടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില 100 രൂപയിലേയ്ക്ക് എത്തിയിരുന്നു. ഇതോടെ ആളുകള്‍ നേപ്പാളിലേയ്ക്ക് അതിര്‍ത്തി കടന്ന് പെട്രോള്‍ വാങ്ങുവാന്‍ പോകുന്നത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സമാന സാഹചര്യത്തിലേയ്ക്ക് കേരളവും കടക്കുകയാണ്.

പെട്രോള്‍ വില 100 രൂപയിലേയ്ക്ക് കുതിക്കുന്ന കാഴ്ചയാണ് കാണുന്നത്. പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 29 പൈസയും വര്‍ദ്ധിപ്പിച്ചു. ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകുന്നത്.

പെട്രോളിന് പിന്നാലെ തന്നെ, ഡീസല്‍ വിലയും കുതിച്ചുകയറുന്നുണ്ട്. തിരുവനന്തപുരത്ത് പെട്രോളിന് 95.92 രൂപയും ഡീസലിന് 91.23 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ 95.04 രൂപ പെട്രോളിനും ഡീസലിന് 89.46 രൂപയുമാണ് ഇന്നത്തെ വില.

Continue Reading