Connect with us

KERALA

ഒ.എൻ.വി പുരസ്കാരം വേണ്ടെന്നു വെെരമുത്തു. സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം

Published

on


ചെന്നെെ: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒ.എൻ.വി പുരസ്കാരം വേണ്ടെന്നു വച്ച് തമിഴ് കവിയും ​ഗാനരചയിതാവുമായ വെെരമുത്തു. സമ്മാനത്തുകയായ മൂന്ന് ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒ.എന്‍.വി പുരസ്കാരത്തിന് പരിഗണിച്ചതിന് നന്ദിയെന്നും വൈരമുത്തു സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
വൈരമുത്തുവിന് എതിരായ മീടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് അവാര്‍ഡ് നല്‍കുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടർന്ന് തീരുമാനം പുനഃപരിശോധിക്കുമെന്ന് ഒ.എൻ.വി കൾച്ചറൽ അക്കാദമി അദ്ധ്യക്ഷൻ അടൂർ ഗോപാലകൃഷ്‌ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വെെരമുത്തു അവാർഡ് നിരസിച്ചിരിക്കുന്നത്.

Continue Reading