KERALA
രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് അവതരിപ്പിച്ചു

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് അവതരിപ്പിച്ചു. എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി വാക്‌സിൻ ഗവേഷണ കേന്ദ്രം തുടങ്ങാൻ 10 കോടിരൂപ അനുവദിക്കുമെന്ന് ബഡ്‌ജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ആരോഗ്യ മേഖലയ്‌ക്ക് കൂടുതൽ പ്രധാന്യം നൽകിയാണ് ബഡ്‌ജറ്റ് അവതരണം പുരോഗമിക്കുന്നത്.
കെ എം മാണിക്കും ഗൗരിയമ്മയ്‌ക്കും ആർ ബാലകൃഷ്‌ണപിളളയ്‌ക്കും സ്‌മാരകം നിർമ്മിക്കാൻ രണ്ട് കോടി രൂപ സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ പ്രഖ്യപിച്ചു.
ബഡ്‌ജറ്റ് പ്രഖ്യാപനങ്ങൾ ഇവയാണ്:
സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം കൂട്ടും. കലാസാംസ്‌കാരിക രംഗത്ത് മികവ് പുലർത്തുന്നവർക്ക് വായ്‌പ . കൊവിഡ് കാരണം പുതിയ നികുതി നിർദേശങ്ങളില്ല.സംസ്ഥാന ജി എസ് ടി നിയമത്തിൽ ഭേദഗതി വരുത്തും. സ്‌മാർട്ട് കിച്ചണ് അഞ്ച് കോടി രൂപ.ഡീസൽ ബസുകൾ സി എൻ ജിയിലേക്ക് മാറാൻ അമ്പത് കോടി .മഹാത്മ ഗാന്ധി സർവകലാശാലയിൽ മാർ ക്രിസോസ്റ്റം ചെയർ സ്ഥാപിക്കാൻ 50 ലക്ഷം . ബാലകൃഷ്‌ണപിളളയ്‌ക്ക് കൊട്ടാരക്കരയിൽ സ്‌മാരകം നിർമ്മിക്കാൻ രണ്ട് കോടി രൂപ. കെ ആർ ഗൗരിയമ്മയ്‌ക്ക് ഉചിതമായ സ്‌മാരകം നിർമ്മിക്കാൻ രണ്ട് കോടി രൂപ. ടൂറിസം മേഖലയ്‌ക്ക് പുനരുജ്ജീവന പദ്ധതിയ്‌ക്ക് 30 കോടി രൂപ.100 പേർക്ക് പത്ത് ലക്ഷം വീതം സംരംഭക സഹായം. കാർഷിക ഉത്പന വിപണന കേന്ദ്രത്തിനായി പത്ത് കോടി രൂപ. കൊല്ലത്ത് ബയോ ഡൈവേഴ്‌സിറ്റി ടൂറിസം സർക്യൂട്ട്. ടൂറിസം മാർക്കറ്റിംഗിന് 50 കോടി രൂപ. ദാരിദ്ര്യ നിർമാർജനത്തിന് പത്ത് കോടി രൂപ. റേഷൻ കടകൾ നവീകരിക്കാൻ പദ്ധതി. തീരദേശ ഹൈവേ സമയബന്ധിതമായി പൂർത്തിയാക്കും.പാൽ മൂല്യവർദ്ധിത ഉത്പനങ്ങൾക്കായി ഫാക്‌ടറി .കൃഷി ഭവനുകൾ സ്‌മാർട്ടാക്കും.റബർ കർഷകരുടെ കുടിശിക കൊടുത്തു തീർക്കും . ജലാശയങ്ങളിലെ മണ്ണും മാലിന്യവും നീക്കും. മത്സ്യസംസ്‌കരണത്തിന് അഞ്ച് കോടി .നദികൾക്കായുളള പ്രത്യേക പാക്കേജിന് 50 കോടി . ഓക്‌സിജൻ ഉത്പാദനം കൂട്ടാൻ പുതിയ പ്ലാന്‍റ.കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് പത്ത് കോടി വായ്‌പ .അഞ്ച് അഗ്രോ പാർക്കുകൾ തുടങ്ങാൻ പത്ത് കോടി രൂപ. പീഡിയാട്രിക് ഐ സി യു വാർഡുകൾ കൂട്ടും.കൊവിഡ് മൂന്നാംതരംഗം നേരിടാൻ നടപടികൾ തുടങ്ങി. കുട്ടികൾക്കുളള അടിയന്തര ചികിത്സ സൗകര്യങ്ങൾ വർദ്ധിപ്പിക്കും. എല്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ . കാർഷിക മേഖലയ്‌ക്ക് രണ്ടായിരം കോടി രൂപയുടെ വായ്‌പ . ദീർഘകാല അടിസ്ഥാനത്തിൽ തീരസംരക്ഷണ നടപടി. പകർച്ചവ്യാധികൾക്ക് മെഡിക്കൽ കോളേജുകളിൽ പ്രത്യേക ബ്ലോക്ക് . സാമ്പത്തിക പുനരുജ്ജീവന പദ്ധതി നടപ്പാക്കും.എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകും .വാക്‌സിൻ ഗവേഷണ കേന്ദ്രം തുടങ്ങാൻ 10 കോടി രൂപ.18 വയസിന് മുകളിലുളളവർക്ക് വാക്‌സിൻ നൽകാൻ ആയിരം കോടി . 8,000 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കും.20,000 കോടിയുടെ രണ്ടാം കൊവിഡ് സാമ്പത്തിക പാക്കേജ് തുടങ്ങിയവയാണ്