KERALA
മാഹിയിൽ മദ്യത്തിനെത്തിയവർക്ക് മദ്യവും ലഭിച്ചില്ല പോലീസിന്റെ ചൂരൽ ചൂടും അറിയേണ്ടി വന്നു

മാഹി: മാഹിയിൽ ഇന്ന് മദ്യഷാപ്പുകൾ തുറക്കുമെന്ന അറിയിപ്പ് ലഭിച്ചതോടെ മദ്യപൻമാർ കൂട്ടമായി മാഹി, കോപ്പാലം മേഖലകളിലെത്തി. എന്നാൽ മദ്യപൻമാരെ നിരാശരാക്കി മാഹി മേഖലയിലെ മദ്യഷാപ്പുകളൊന്നും തുറന്നില്ല.കേരളത്തിൽ കോവിഡ് രോഗ വ്യാപനം കുറയാത്ത സാഹചര്യത്തിൽ മാഹിയിൽ തൽക്കാലം മദ്യഷാപ്പുകൾ തുറക്കേണ്ടതില്ല എന്ന് ലിക്കർ മർച്ചന്റ്സ് അസോസിയേഷൻ തീരുമാനിച്ചു. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം
. ഇന്ന് മാഹിയിൽ മദ്യഷാപ്പുകൾ തുറക്കുമെന്നറിയിച്ചതിനെ തുടർന്ന് വിവിധ സ്ഥലങ്ങളിലെത്തിയവരെ പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു. കേരളത്തിനൊപ്പം മാത്രമെ ഇനി മാഹിയിലും മദ്യഷാപ്പുകൾ തുറക്കാൻ സാധ്യതയുള്ളൂ