Connect with us

KERALA

ക്ലിഫ് ഹൗസ് മോടികൂട്ടാന്‍ ഒരു കോടിയോളം രൂപ . എതിർപ്പുമായ് പ്രതിപക്ഷം

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടികൂട്ടാന്‍ ഒരു കോടിയോളം രൂപ ചെലവഴിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. നിയമസഭയിലാണ് പ്രതിപക്ഷം ഇതിനെ ചോദ്യം ചെയ്തത്. ക്ലിഫ് ഹൗസ് മോടി കൂട്ടാന്‍ എങ്ങനെയാണ് ഇത്രയും വലിയ തുക ചെലവഴിക്കാന്‍ കഴിയുന്നതെന്ന് പി.ടി തോമസ് എം.എല്‍.എ ചോദിച്ചു.
പുരാതന കെട്ടിടങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും അതുകൊണ്ടാണ് ഇത്രയും പണം ചെലവാക്കുന്നതെന്നുമാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നല്‍കിയ മറുപടി. ക്ലിഫ് ഹൗസിലെ ഗണ്‍മാന്‍മാര്‍, ഡ്രൈവര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കായുള്ള വിശ്രമ മുറികളാണ് നവീകരിക്കുക.
98 ലക്ഷത്തോളം രൂപക്കാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റി ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. മറ്റ് മന്ത്രിമന്ദിരങ്ങളുടെയും അറ്റകുറ്റപ്പണികള്‍ക്കുള്ള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

Continue Reading