Connect with us

KERALA

കെ.സുധാകരൻ കെ.പി.സി.സി പ്രസിഡണ്ട്

Published

on

ന്യൂഡൽഹി: കെ. സുധാകരനെ കെപിസിസി പ്രസിഡന്റായി ഹൈക്കമാൻഡ് പ്രഖ്യപിച്ചു. രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് കെ. സുധാകരനെ ഹൈക്കമാൻഡിന്റെ തീരുമാനം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലും ഡൽഹിയിലും കേന്ദ്രീകരിച്ച് നടന്ന ചർച്ചകൾക്ക് ഒടുവിലാണ് കെ. സുധാകരന്റെ പേര് ഹൈക്കമാൻഡ് അംഗീകരിച്ചത്.

താരിഖ് അൻവർ നേരത്തെ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിൽ കോൺഗ്രസിലെ മുതിർന്ന എഴുപത് ശതമാനം നേതാക്കളും കെ സുധാകരൻ അധ്യക്ഷനാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സംഘടനയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ സുധാകരന് കഴിയുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ.

മുഖ്യ എതിരാളിയും കേഡർ പാർട്ടിയുമായ സി.പി.എമ്മിനോട് ഏറ്റുമുട്ടുമ്പോൾ അതിനൊത്ത നേതാവ് തലപ്പത്ത് ഇല്ലെങ്കിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഇതിന് പിന്നിൽ. മൂർച്ചയുള്ള ആക്രമണം നടത്താതെ അയഞ്ഞ ശൈലി പിന്തുടരുന്നത് പാർട്ടിയെ ഇനിയും തളർത്തുമെന്ന ഭയം സാധാരണ പ്രവർത്തകർക്കുമുണ്ട്. നേരത്തെ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് പേര് പരിഗണിക്കുന്നുവെന്ന വാർത്ത പുറത്തെത്തിയപ്പോൾ, താൻ അതിന് യോഗ്യനാണെന്ന നിലപാട് സുധാകരൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നാലെ പേരുകൾ പലതും ഉയർന്നുവന്നതോടെ സുധാകരൻ മൗനം പാലിച്ചു.

Continue Reading