Connect with us

KERALA

കെ.സുന്ദരക്ക് നൽകിയ മൊബൈൽ ഫോൺ പിടിച്ചെടുത്തു

Published

on

കാസർകോഡ്:ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസില്‍ അന്വേഷണസംഘം കെ. സുന്ദരയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. പണത്തിനൊപ്പം ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയെന്ന് പറയപ്പെടുന്ന സ്മാര്‍ട്ട്‌ഫോണാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.

സുന്ദരയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തി. ബി.ജെ.പി. പ്രവര്‍ത്തകര്‍ പണം നല്‍കിയതായി കെ.സുന്ദരുടെ അമ്മ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. വാണിനഗറിലെ വീട്ടില്‍ എത്തിയാണ് സുന്ദരയുടെ അമ്മയുടെ മൊഴിയെടുത്തത്. അതിനിടെ മജിസ്‌ട്രേറ്റിന് മുന്‍പാകെ സുന്ദരയുടെ രഹസ്യമൊഴി എടുക്കാനും അന്വേഷണസംഘത്തിന് ആലോചനയുണ്ട്.

Continue Reading