KERALA
ഗ്രൂപ്പ് മാനേജർ മാർക്ക് കെ.സുധാകരന്റെ മുന്നറിയിപ്പ്. കോൺഗ്രസിനകത്ത് ഗ്രൂപ്പ് കളിച്ചാൽ പടിക്ക് പുറത്ത്

കണ്ണൂർ :പാർട്ടി വിരുദ്ധ പ്രവർത്തനം ഉണ്ടായാൽ നിഷ്കരുണം അച്ചടക്ക നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയ സുധാകരൻ. ഗ്രൂപ്പ് ഇനി കോൺഗ്രസ് പാർട്ടിക്കകത്ത് നടപ്പില്ലെന്നും, ഗ്രൂപ്പ് അവസാനിപ്പിക്കുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പുതിയ കെപിസിസി പ്രസിഡന്റായി കെ സുധാകരൻ ജൂൺ 16ന് ഔദ്യോഗിക ചുമതലയേൽക്കും. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വച്ചാണ് ചുമതലയേൽക്കുക. സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് കെ സുധാകരൻ നൽകുന്നത്.
ജംബോ കമ്മിറ്റികൾ ഇല്ലാതാക്കുമെന്നും ഒരു സെമി കേഡർ സംവിധാനമാക്കി പാർട്ടിയെ വളർത്തുമെന്നും സുധാകരൻ പറഞ്ഞു