Crime
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നു

മലപ്പുറം : പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നു. മലപ്പുറം ഏലംകുളത്താണ് സംഭവം . കുന്നക്കാട് ബാലചന്ദ്രന്റെ മകള്‍ ദൃശ്യ(21)യാണ് കൊല്ലപ്പെട്ടത്. സഹോദരി ദേവശ്രീ(13)ക്ക് ആക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ പെരിന്തല്‍മണ്ണ സ്വദേശി വിനീഷ് വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി ബാലചന്ദ്രന്റെ പെരിന്തല്‍മണ്ണയിലെ കട കത്തിനശിച്ചിരുന്നു
ഇതിന് പിന്നിലും വിനീഷാണെന്നാണ് പൊലീസ് കരുതുന്നത്. രാത്രിയാണ് കട കത്തിയത്. രാവില എട്ടരയോടെയാണ് പെൺകുട്ടിയെ വിനീഷ് വീട്ടിൽ കയറി കുത്തിയത്. ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ദേവശ്രീക്കും പരിക്കേറ്റത്.
സംഭവ സ്ഥലത്ത് വച്ച് തന്നെ ദൃശ്യ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സഹോദരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.