Connect with us

Crime

വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ18170 കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടി

Published

on

ന്യൂഡൽഹി: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതികളുടെ 18,170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഇതിൽ 9371 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിപ്പിന് ഇരയായ ബാങ്കുകൾക്കും കേന്ദ്രസർക്കാരിനും കൈമാറി.

ബാങ്കുകൾക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം. 8445 കോടി രൂപയാണ് തട്ടിപ്പിന് ഇരയായ ബാങ്കുകൾക്ക് ലഭിക്കുക.

Continue Reading