Crime
ആയിഷ സുൽത്താനയെ ലക്ഷദ്വീപ് പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു

കവരത്തി: രാജ്യദ്രോഹ കേസിൽ യുവ സംവിധായക ആയിഷ സുൽത്താനയെ ലക്ഷദ്വീപ് പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കവരത്തി പൊലീസ് സ്റ്റേഷനിൽ രാവിലെ 10.30 ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ആയിഷയെ ജാമ്യത്തിൽ വിട്ട് അയയ്ക്കുമെന്നാണ് സൂചന. നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച ചോദ്യം ചെയ്ത വിട്ട് അയച്ച് ആയിഷ സുൽത്താനയോട് 3 ദിവസം കൂടി ദ്വീപിൽ തുടരാൻ പൊലീസ് നിർദേശിച്ചിരുന്നു.അതേ സമയം ആയിഷ സുൽത്താന കൊവിഡ് ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് കലക്റ്റർ അസ്‌കർ അലി താകീത് നൽകിയിരുന്നു. രാജ്യദ്രോഹ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആയിഷ കൊവിഡ് മാനദണ്ഡലംഘനം നടത്തിയെന്ന് കലക്റ്റർ പറയുന്നു. പൊലീസ് സ്റ്റേഷനിലെത്താൻ മാത്രമാണ് ആയിഷയ്ക്ക് അനുമതി നൽകിയത്. ദ്വീപിൽ ഹോംക്വാറന്റീനിൽ തുടരാനും നിർദേശിച്ചിരുന്നു. എന്നാൽ ആയിഷ പഞ്ചായത് മെമ്പർമാരുടെ യോഗത്തിൽ പങ്കെടുത്തു. കൊവിഡ് രോഗികളുടെ ചികിത്സ കേന്ദ്രങ്ങൾ സന്ദർശിച്ചു. ഇനിയും ഇത് ആവർത്തിച്ചാൽ നടപടി എടുക്കുമെന്നും മുന്നറിയിപ്പ് നൽകി.