Crime
സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിലെ അർജുൻ ആയങ്കി ഉപയോഗിച്ച കാർ കാണാതായി

കണ്ണൂർ: രാമനാട്ടുകരയിൽ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കണ്ണൂർ സ്വദേശി അർജുൻ ആയങ്കി ഉപയോഗിച്ച കാർ കാണാതായി. ഇന്ന് രാവിലെ അഴീക്കൽ സിൽക്കിനടത്തുവെച്ച് കണ്ട കാർ മാധ്യമപ്രവർത്തകരും പോലീസും കസ്റ്റംസും എത്തുന്നതിന് മുന്നെഅപ്രത്യക്ഷമാവുകയായിരുന്നു.
കാർ അർജുൻ ആയങ്കിയുടേതല്ല, ഇയാൾ ഇത്തരം പ്രവൃത്തികൾക്കായി ഉപയോഗിച്ച കാറാണെന്നാണ് പോലീസ് പറയുന്നത്. കാർ കാണാതയ സംഭവവുമായി ബന്ധപ്പെട്ട് ഉടമ സജീഷ് കൊയ്യോട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിൽ അന്വേഷണം നടത്തുകയാണ്.
കണ്ണൂർ അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയാണ് അർജുൻ ആയങ്കി. ഇയാളുടെ വീട്ടിൽ ബുധനാഴ്ച വൈകീട്ട് കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസിന്റെ നേതൃത്വത്തിൽ രണ്ട് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ വരെ അർജുൻ വീട്ടിലുണ്ടായിരുന്നു
അതിനിടെ അർജന് സി.പി.എം ബന്ധമില്ലെന്ന് എം.വി ജയരാജൻ പറഞ്ഞു. നവ മാധ്യമങ്ങളുടെ പ്രവര്‍ത്തനം സി.പി. തം ക്വട്ടേഷന്‍ സംഘങ്ങളെ ഏല്‍പിച്ചിട്ടില്ല രാഷ്ട്രീയ പ്രചരണം നടത്താനാണ് സിപിത്തം നവ മാധ്യമങ്ങളെ ഉപയോഗിക്കുന്നത്. അതിന് ക്വട്ടേഷന്‍ സംഘത്തിന്റെ ആവശ്യമില്ല. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയരാജന്‍.
ഏത് കേസിലെ പ്രതിയായാലും ക്വട്ടേഷന്‍കാര്‍ ക്വട്ടേഷന്‍കാര്‍ തന്നെയാണ്. പാര്‍ടിയുടെ സംരക്ഷണം അവര്‍ക്കുണ്ടാവില്ല. സിപി എം പ്രവര്‍ത്തകര്‍ ആരും ക്വട്ടേഷന്‍ സംഘവുമായി സഹകരിക്കില്ലെന്നും ജയരാജൻ കൂടിച്ചേർത്തു.