Crime
ഐഷ സുല്‍ത്താനയ്ക്ക് കൊച്ചിയിലേക്ക് മടങ്ങാന്‍ അനുമതി

കൊച്ചി: സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് കൊച്ചിയിലേക്ക് മടങ്ങാന്‍ അനുമതി. ലക്ഷ ദ്വീപ് പൊലീസ് രാജ്യദ്രോഹക്കേസ് ചുമത്തിയ വിഷയത്തില്‍ താന്‍ നല്‍കിയ വിശദീകരണം പൊലീസിന് തൃപ്തികരമാണ് എന്നാണ് കരുതുന്നത്.
തനിക്ക് മുന്നില്‍ മറ്റ് നിബന്ധനകള്‍ ഒന്നും വച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഐഷ സുല്‍ത്താന അടുത്ത ദിവസം താന്‍ ദ്വീപില്‍ നിന്നും കൊച്ചിയിലേക്ക് മടങ്ങുമെന്നും ഐഷ പ്രതികരിച്ചു.
രാജ്യദ്രോഹക്കേസില്‍ അറസ്റ്റ് തടണമെന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഐഷ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ലക്ഷദ്വീപിലേക്ക് തിരിച്ചത്. മൂന്ന് തവണ ലക്ഷദ്വീപ് പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് മടങ്ങാന്‍ പൊലീസ് അനുമതി നൽകിയത്.