Crime
അർജുൻ ആയങ്കി സംഘാംഗങ്ങളെ ഭീഷണിപ്പെടുത്തുന്ന ശബ്‌ദരേഖ പുറത്ത്. പാനൂരും മാഹിയിലുമുളള പാർട്ടിക്കാരും സംഘത്തിൽ

കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘതലവൻ അർജുൻ ആയങ്കി സംഘാംഗങ്ങളെ ഭീഷണിപ്പെടുത്തുന്ന ശബ്‌ദരേഖ പുറത്ത്. സ്വർണം തിരിച്ചുതന്നില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്നാണ് ആയങ്കിയുടെ ഭീഷണി. ഒറ്റയ്‌ക്ക് കൈക്കലാക്കിയാൽ നാട്ടിലിറങ്ങാൻ അനുവദിക്കില്ല. പാനൂരും മാഹിയിലുമുളള പാർട്ടിക്കാരും സംഘത്തിലുണ്ട്. രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും അർജുൻ ഭീഷണി സന്ദേശത്തിൽ പറയുന്നു.
അതിനിടെ രാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് അര്ജുന് ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ് നല്കി. ജൂണ്‍ 28ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടീസ് നല്‍കിയിരിക്കുന്നത്.
അർജുൻ ആയങ്കി കരിപ്പൂരേക്ക് പോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് കാർ കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. കരിപ്പൂരിൽ നിന്നും കണ്ണൂർ അഴീക്കോട് എത്തിച്ച് ഉരു നിർമ്മാണ ശാലയ്ക്കടുത്ത് ഒളിപ്പിച്ച കാർ, പൊലീസ് എത്തും മുമ്പേ മാറ്റിയിരുന്നു. പ്രദേശത്തെ സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ല.
അതിനിടെ അന്വേഷണവുമായി സഹകരിക്കുമെന്നറിയിച്ച് അർജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിപ്പെഴുതിയിട്ടുണ്ട്. ഡി വൈ എഫ് ഐയുടെ മെമ്പർഷിപ്പിൽ നിന്നും പുറത്തുവന്ന ആളാണ് താനെന്നും തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ബാദ്ധ്യത പാർട്ടിക്കില്ലെന്നും അർജുൻ ഫേസ്‌ബുക്ക് കുറിപ്പിൽ വിശദീകരിച്ചു.