KERALA
എം. സി ജോസഫൈൻ രാജി വെച്ചു

തിരുവനന്തപുരം: പരാതിക്കാരിയോട് മോശമായി പെരുമാറിയ വനിത കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ രാജി വെച്ചു. സി പി എം നിർദേശപ്രകാരമാണ് ജോസഫൈൻ സ്ഥാനമൊഴിഞ്ഞത്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് എട്ട് മാസം ബാക്കിനിൽക്കെയാണ് ജോസഫൈൻ രാജി വെച്ചത്. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ എം.സി ജോസഫൈനെതിരെ രൂക്ഷ വിമർശനം ഉയരുകയും പാർട്ടി രാജി വെക്കാൻ ആവശ്യപ്പടുകയായിരുന്നു.