Crime
വിസ്മയയുടെ മരണം: ഭർത്താവ് കിരണ്‍ കുമാറിനെ നാളെ കസ്റ്റഡിയില്‍ വാങ്ങും

കൊല്ലം: വിസ്മയയുടെ മരണത്തില്‍ അറസ്റ്റിലായി കൊട്ടാരക്കര സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന ശാസ്താംകോട്ട പോരുവഴി സ്വദേശിയും ഭർത്താവുമായ കിരണ്‍ കുമാറിനെ അന്വേഷണ സംഘം തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും.കേസില്‍ വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘം ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കിയത്. കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനോടൊപ്പം നിലവില്‍ പ്രതിക്കെതിരേ കണ്ടെത്തിയ തെളിവുകളിൽ കൂടുതല്‍ വ്യക്തത വരുത്തുകയുമാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.