KERALA
പെട്രോളിന് പിന്നാലെ ഡീസലും സെഞ്ച്വറി അടിക്കുന്നു

കൊച്ചി: ഇന്ധനവില ഉയരങ്ങളിലേക്ക്. ഞായറാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ പെട്രോളിന് 1.53 രൂപയും ഡീസലിന് 1.23 രൂപയും വർധിച്ചു. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 100.44 രൂപയും കാസർഗോഡ് 100.51 രൂപയുമായി. തിരുവനന്തപുരത്ത് ഡീസലിന് 95.45 രൂപയാണ്. കൊച്ചിയിൽ പെട്രോള്‍ വില 98 രൂപ മറികടന്നു. 98.68 രൂപയാണ് കൊച്ചിയിലെ പെട്രോള്‍ വില. ഡീസല്‍ വില 93.79 രൂപ. കോഴിക്കോട് പെട്രോളിന് 98.93 രൂപയും ഡീസലിന് 94.06 രൂപയുമാണ് വില.ഇതിനിടെ രാജ്യത്ത് പെട്രോളിനു പിന്നാലെ ഡീസലിനും 100 രൂപയ്ക്കു മുകളിലായി വില. മധ്യപ്രദേശിലെ ചില പട്ടണങ്ങളിലും ഒഡീഷയിലെ വിദൂര പട്ടണങ്ങളിലുമാണ് ഡീസൽ വിലയും സെഞ്ചുറിയടിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടെ 57 തവണയാണ് ഇന്ധനവില വർധിപ്പിച്ചത്. ഈ മാസം 16 തവണ വിലകൂട്ടി.