Connect with us

KERALA

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരനടക്കമുള്ളവര്‍ക്ക് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമെന്ന് ഷാഫി പറമ്പിൽ

Published

on

കണ്ണൂർ: സിപിഎം ക്വട്ടേഷന്‍ സംഘങ്ങളെ ഒരു പോഷക സംഘടനയായിട്ടാണ് കാണുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരനടക്കമുള്ളവര്‍ക്ക് ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ പലപേരുകളും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ ഇത്തരം സംഘങ്ങളുമായി ബന്ധമുള്ളവരാണെന്ന് പറയുന്നു. ഇതിലേക്ക് കൃത്യമായി അന്വേഷണം പോകേണ്ടതുണ്ട്.
പതിവ് പോലെ പ്രതിസ്ഥാനത്ത് സിപിഎം ആണെങ്കില്‍ പോലീസും ഭരണ സംവിധാനവും പ്രതികള്‍ക്കൊപ്പം നിന്നുള്ള അന്വേഷണമാണ് ഇനിയും നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാകും.
ഇവര്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കള്ളക്കടത്തിനേയും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളേയും മറച്ച് പിടിക്കാനുള്ള മുഖംമൂടിയാണ്. പി.ജയരാജന്റെ നേതൃത്വത്തിലുള്ള ഐആര്‍പിസി എന്നപേരില്‍ ഇവര്‍ നടപ്പിലാക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് മറഞ്ഞിരിക്കാനുള്ള ഒരുപാധിയാണെന്നും ഷാഫി ആരോപിച്ചു

Continue Reading