Connect with us

Crime

വധഭീഷണി : തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മൊഴിയെടുത്തു

Published

on

തിരുവനന്തപുരം: വധഭീഷണി കത്തിലൂടെ ലഭിച്ച സംഭവത്തില്‍ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മൊഴിയെടുത്തു. എഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് മൊഴിയെടുത്തത്. കത്തിന്‍റെ ഒറിജിനല്‍ മുഖ്യമന്ത്രിക്ക് കൈമാറി. വധഭീഷണിക്ക് പിന്നില്‍ ടി പി കേസിലെ പ്രതികൾക്ക് പങ്കുള്ളതായി സംശയിക്കുന്നെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.കോഴിക്കോട് നിന്ന് പോസ്റ്റ് ചെയ്ത കത്ത് ഇന്നലെ രാവിലെയാണ് എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിൽ തിരുവഞ്ചൂരിനെ തേടിയെത്തിയത്. പത്ത് ദിവസത്തിനുള്ളിൽ നാട് വിട്ടില്ലെങ്കിൽ കുടുംബത്തെയടക്കം വധിക്കുമെന്നാണ് കത്തിലെ ഭീഷണി.

Continue Reading