Crime
ശിവശങ്കറിന്‍റെ സസ്‌പെൻഷൻ നീട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ സസ്‌പെൻഷൻ നീട്ടി. സസ്‌പെൻഷൻ നീട്ടിയ കാര്യം സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. ക്രിമിനൽ കേസിൽ പ്രതിയായതിനാലാണ് പുതിയ നടപടി. നേരത്തെ സിവിൽ സർവീസ് ചട്ടം ലംഘിച്ചതിനായിരുന്നു സസ്‌പെൻഷൻ.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റും കസ്റ്റംസും രജിസ്റ്റർ ചെയ്‌ത കേസുകളിൽ പ്രതിയാണ് ശിവശങ്കർ. ക്രിമിനൽ കുറ്റത്തിന് അന്വേഷണമോ വിചാരണയോ നേരിടുന്ന ഐ എ എസ് ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാരിന് സസ്പെൻഡ് ചെയ്യാം. അഴിമതിക്കേസ് അല്ലെങ്കിൽ സസ്പെൻഷൻ കാലാവധി ഒരു വർഷമാണ്. ഇതിനുശേഷം ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാം. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുകയും വേണം.