KERALA
മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ അന്തരിച്ചു

തൃശ്ശൂർ: മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ (73)അന്തരിച്ചു. മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
മിൽമയുടെ സ്ഥാപക നേതാക്കളിലൊരാളാണ് ബാലൻ മാസ്റ്റർ. 30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ആറു വർഷമായി മിൽമയുടെ എറണാകുളം മേഖല യൂണിയൻ ചെയർമാനാണ്. തൃശ്ശൂർ ജില്ലാ മിൽക്ക് സപ്ലൈ യൂണിയൻ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കാർഷിക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ ബാലൻ, മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂണിയൻ മെമ്പർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഇന്ത്യൻ ഇക്കണോമിക് ആൻഡ് റിസർച്ച് അസോസിയേഷന്റെ ലീഡിങ് മിൽക്ക് എന്റർപ്രണർ പുരസ്കാരവും മികച്ച സഹകാരിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.