Connect with us

HEALTH

ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റി ഡോ. പി.കെ വാരിയർ അന്തരിച്ചു

Published

on


മലപ്പുറം: കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ വാരിയർ(100) അന്തരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് വസതിയായ കൈലാസ മന്ദിരത്തിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ജൂൺ എട്ടിനായിരുന്നു അദ്ദേഹം നൂറാം പിറന്നാൾ ആഘോഷിച്ചത്.

1999 ൽ പത്മശ്രീയും 2011 ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ആയുർവേദം ഒരു ചികിത്സാരീതി മാത്രമല്ല. അതിൽ ജീവിതത്തിന്റെ പ്രകാശമുണ്ടെന്ന് വിശ്വസിച്ച കർമനിരതനായ വ്യക്തിയായിരുന്നു അദ്ദേഹം. വൈദ്യത്തിന് മാനവികതയുടെ മുഖം നൽകുകയും കേരളത്തിന്റെ ചികിത്സാപെരുമ ലോകത്തിന്റെ നെറുകയിൽ എത്തിക്കുകയും ചെയ്തു പി.കെ വാരിയർ എന്ന വിശ്വപൗരൻ

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ എന്ന ഗ്രാമത്തിൽ ഒരു ഇടത്തരം കുടുംബത്തിൽ 1921 ജൂൺ 5 നാണ് പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാരിയർ ജനിക്കുന്നത്. ശ്രീധരൻ നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ഞിവാരസ്യാരുടെയും മകനായിട്ടായിരുന്നു ജനനം.. കോട്ടക്കൽ രാജാസ് ഹൈസ്കൂളിൽ ആണ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വൈദ്യപഠനം പൂർത്തിയാക്കിയത് വൈദ്യരത്നം പി.എസ് വാരിയർ ആയുർവേദ കോളേജിലായിരുന്നു. ആര്യ വൈദ്യപാഠശാലയായാണ് ഈ സ്ഥാപനം അറിയപ്പെട്ടത്. 1942 ൽ അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനാകുകയും അതിന്റെ ഭാഗമമാകുകയും ചെയ്തു. അദ്ദേഹത്തിന്റെ ആത്മകഥയായ ‘സ്മൃതിപർവം’ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ മാനിച്ച് 1933ൽ വൈദ്യരത്നം എന്ന സ്ഥാനം നൽകി ആദരിച്ചു.

Continue Reading