Crime
കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകും

തിരുവനന്തപുരം: കൊടകര കുഴപ്പണക്കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിനായി ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരാകും. ഈമാസം ആറിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് അന്വേഷണസംഘം ആദ്യം നോട്ടീസ് നൽകിയിരുന്നത്. എന്നാൽ ബി ജെ പി ഭാരവാഹി യോഗംകാരണം അന്ന് സുരേന്ദ്രൻ ഹാജരായിരുന്നില്ല.
കൊടകര കേസുൾപ്പടെ ഏതുകേസിലും താൻ ഹാജരാകുമെന്നും മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നുമാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ബി ജെ പി നേതാക്കൾക്കെതിരെ മൊഴിനൽകാൻ സ്വർണക്കടത്തുകേസിലെ പ്രതി സരിത്തിന് മേൽ ജയിൽ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയത് ഭരണസംവിധാനത്തിന്റെ ദുരുപയോഗമാണെന്നും അദ്ദേഹം ആരോപിച്ചു.