Connect with us

Sports

ചെന്നൈ സൂപ്പര്‍ കിംഗ് സ് മുംബയ് ഇന്ത്യന്‍ സിനെ കീഴടക്കി

Published

on

ആദ്യ മത്സരത്തില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്‌സ് നിലവിലെ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യന്‍സിനെ അഞ്ചുവിക്കറ്റിന് കീഴടക്കി.

അബുദാബ : ആളൊഴിഞ്ഞ ഗാലറികളെ സാക്ഷിയാക്കി കൊവിഡ് കാലത്തിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ 13-ാം സീസണിന് തുടക്കമായി.ടാക്സേഷന്‍ ബില്‍ പാസായി
ഇന്നലെ അബുദാബി ഷെയ്ഖ് സായ്ദ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്‌സ് നിലവിലെ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യന്‍സിനെ അഞ്ചുവിക്കറ്റിന് കീഴടക്കി. .ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തപ്പോള്‍ ചെന്നൈ നാലുപന്തുകളും അഞ്ച് വിക്കറ്റും ബാക്കിനിറുത്തി വിജയം കണ്ടു. തുടക്കത്തിലേ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിട്ടും പതറാതെ അര്‍ദ്ധസെഞ്ച്വറികള്‍ നേടിയ അമ്പാട്ടി റായ്ഡുവിന്റെയും (71) ഫാഫ് ഡുപ്‌ളെസിയുടെയും (55*) പോരാട്ടമാണ് ചെന്നൈയ്ക്ക് മിന്നുന്ന വിജയം നല്‍കിയത്.

സൗരഭ് തിവാരി (42), ക്വിന്റണ്‍ ഡി കോക്ക്(33), കെയ്‌റോണ്‍ പൊള്ളാഡ് (18),സൂര്യകുമാര്‍ യാദവ് (17) എന്നിവരാണ് മുംബയ്ക്ക് വേണ്ടി പൊരുതിയത്. ചെന്നൈയ്ക്ക് വേണ്ടി ലുന്‍ഗി എംഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദീപക് ചഹര്‍,ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പിയൂഷ് ചൗളയ്ക്കും സാം കറാനും ഒരോ വിക്കറ്റ് ലഭിച്ചു.ടോസ് നേടിയ ചെന്നൈ സൂപ്പര്‍കിംഗ്‌സ് നിലവിലെ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യന്‍സിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. നായകന്‍ രോഹിതും ഡികോക്കും ചേര്‍ന്നാണ് മുംബയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്യാനിറങ്ങിയത്. ആദ്യ പന്തുതന്നെ രോഹിത് ബൗണ്ടറി പറത്തി ടൂര്‍ണമെന്റിന് വെടിക്കെട്ട് തുടക്കം നല്‍കി.എന്നാല്‍ അഞ്ചാം ഓവറില്‍ രോഹിതിനെ(10 പന്തുകളില്‍ 12,രണ്ട് ഫോര്‍) കറാന്റെ കയ്യിലെത്തിച്ച് പിയൂഷ് ചൗള ആദ്യ വിക്കറ്റ് സ്വന്തമാക്കി. അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ഡികോക്കിനെ(20 പന്തുകളില്‍ 33റണ്‍സ്, അഞ്ചു ഫോര്‍) കറാന്‍ വാട്ട്‌സന്റെ കയ്യിലെത്തിച്ചതോടെ മുംബയ് 48/2 എന്ന നിലയിലെത്തി.തുടര്‍ന്ന് സൗരഭ് തിവാരിയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മുന്നോട്ടു നയിച്ചു. 11-ാം ഓവറില്‍ ചഹറിനെ ഉയര്‍ത്തിയടിച്ച സൂര്യകുമാര്‍ (17) കറാന് ക്യാച്ച് നല്‍കി കൂടാരം കയറി. പകരമിറങ്ങിയ ഹാര്‍ദിക് പാണ്ഡ്യ നേരിട്ട മൂന്നാം പന്തില്‍ തന്നെ സിക്‌സ് പറത്തി.12-ാം ഓവറില്‍ അവര്‍ നൂറിലെത്തി.15-ാം ഓവറില്‍ ജഡേജ തിവാരിയെയും ഹാര്‍ദിക്കിനെയും പുറത്താക്കിയതോടെ മുംബയ് 124/5 എന്ന നിലയിലായി. പിന്നാലെ ക്രുനാല്‍ പാണ്ഡ്യയും (3)കൂടാരം കയറി. പൊള്ളാഡ് 19-ാം ഓവറിലാണ് മടങ്ങിയത്.ഇതേഓവറില്‍ എന്‍ഗിഡി പാറ്റിന്‍സണിനെയും (11) പുറത്താക്കി.അവസാന ഓവറില്‍ ദീപക് ചഹര്‍ ബൗള്‍ട്ടിനെ(0) മടക്കിയയച്ചു.മറുപടിക്കിറങ്ങിയ ചെന്നൈക്ക് തുടക്കത്തില്‍തന്നെ ഓപ്പണര്‍മാരായ മുരളി വിജയ്യെയും (1), ഷേന്‍ വാട്ട്‌സണെയും (4)നഷ്ടമായി. വിജയ്യെ ആദ്യ ഓവറില്‍ പാറ്റിന്‍സണ്‍ എല്‍.ബി ഡബ്‌ളിയുവില്‍ കുരുക്കിയപ്പോള്‍ വാട്ട്‌സണെ അടുത്ത ഓവറില്‍ ബൗള്‍ട്ടാണ് എല്‍.ബിയില്‍ കുരുക്കിയത്. ഇതോടെ ചെന്നൈ 6/2 എന്ന നിലയിലായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒരുമിച്ച ഡുപ്‌ളെസിയും അമ്പാട്ടി റായ്ഡുവും ചേര്‍ന്ന് ചെറുത്തുനില്‍പ്പ് തുടങ്ങി. ആദ്യ പത്തോവറില്‍ അവര്‍ ടീമിനെ 70/2 എന്ന നിലയിലെത്തിച്ചു.12-ാം ഓവറില്‍ നേരിട്ട 33-ാമത്തെ പന്തില്‍ അമ്പാട്ടി റായ്ഡു സീസണിലെ ആദ്യ അര്‍ദ്ധസെഞ്ച്വറിയും കുറിച്ചു. അടുത്ത ഓവറില്‍ ചെന്നൈ ടീം 100 കടന്നു. 16-ാം ഓവറില്‍ ടീം സ്‌കോര്‍ 121ല്‍ നില്‍ക്കവേ അമ്പാട്ടി റായ്ഡു പുറത്തായി. ഉയര്‍ത്തിയടിച്ച അമ്പാട്ടിയെ പിന്നോട്ടോടി ബൗളറായ രാഹുല്‍ ചഹര്‍തന്നെ കയ്യിലൊതുക്കുകയായിരുന്നു. 48 പന്തുകള്‍ നേരിട്ട അമ്പാട്ടി ആറു ഫോറുകളുടെയും മൂന്ന് സിക്‌സുകളുടെയും അകമ്പടിയോടെയാണ് 71 റണ്‍സടിച്ചുകൂട്ടിയത്. 115 റണ്‍സാണ് ഡുപ്‌ളെസിക്കാെപ്പം കൂട്ടിച്ചേര്‍ത്തത്. അമ്പാട്ടിക്ക് പകരം ജഡേജയാണിറങ്ങിയത്. 18-ാം ഓവറില്‍ പുറത്തായ ജഡേജയ്ക്ക് പകരം സാം കറന്‍ ഇറങ്ങി തുടര്‍ച്ചയായി സിക്‌സും ഫോറും പറത്തിയത് ചെന്നൈയ്ക്ക് ആവേശം പകര്‍ന്നു.ആറുപന്തില്‍ 18 റണ്‍സ് നേടിയ കറാന്‍ 19-ാം ഓവറില്‍ പുറത്തായതോടെ ധോണി കളത്തിലെത്തി. പിന്നാലെ ഡുപ്‌ളെസി അര്‍ദ്ധസെഞ്ച്വറി തികയ്ക്കുകയും ചെയ്തു.രണ്ട് പന്തുകള്‍ നേരിട്ട ധോണിക്ക് റണ്‍സെടുക്കാനായില്ലെങ്കിലും വിജയത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞു.ക്വിന്റണ്‍ ഡികോക്ക് ,സൂര്യകുമാര്‍ യാദവ്,സൗരഭ് തിവാരി, കെയ്‌റോണ്‍ പൊള്ളാഡ്,ഹാര്‍ദിക്ക്,ക്രുനാല്‍,പാറ്റിന്‍സണ്‍,രാഹുല്‍ ചഹര്‍,ട്രെന്റ് ബൗള്‍ട്ട്,ജസ്പ്രീത് ബുംറ എന്നിവരെക്കൂട്ടിയാണ് മുംബയ് ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ ആദ്യ മത്സരത്തിന് ഇറങ്ങിയത്. 15 മാസത്തിന് ശേഷം കളിക്കളത്തിലിറങ്ങിയ ധോണി തന്റെ ടീമില്‍ ഷേന്‍ വാട്ട്‌സണ്‍,മുരളി വിജയ്,ഡുപ്‌ളെസി, ,കേദാര്‍ യാദവ്,ഡ്വെയ്ന്‍ ബ്രാവോ,ജഡേജ,പിയൂഷ് ചൗള,ദീപക് ചഹര്‍,സാം കറാന്‍,ലുംഗി എങ്കിഡി എന്നിവരെ ഉള്‍പ്പെടുത്തി.ആദ്യ ഓവറില്‍ 12 റണ്‍സാണ് മുംബയ് നേടിയത്.മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ രോഹിത് ശര്‍മ്മ സീസണിലെ ആദ്യ ഫോര്‍ കണ്ടെത്തി.രോഹിത് ശര്‍മ്മയെ പുറത്താക്കി പിയൂഷ് ചൗള സീസണിലെ ആദ്യ വിക്കറ്റിന് ഉടമയായി.ഒന്‍പതാം ഓവറില്‍ ജഡേജയ്‌ക്കെതിരെ സൗരഭ് തിവാരി സീസണിലെ ആദ്യ സിക്‌സ് പറത്തി.അമ്പാട്ടി റായ്ഡു സീസണിലെ ആദ്യ അര്‍ദ്ധസെഞ്ച്വറി നേടിസ്‌കോര്‍ ബോര്‍ഡ്മുംബയ് ബാറ്റിംഗ് : രോഹിത് സി കറാന്‍ ബി ചൗള 12, ഡികോക്ക് സി വാട്ട്‌സണ്‍ ബി കറാന്‍ 33, സൂര്യകുമാര്‍ യാദവ് സി കറാന്‍ ബി ചഹര്‍ 17, സൗരഭ് തിവാരി സി ഡുപ്‌ളെസി ബി ജഡേജ 42, ഹാര്‍ദിക് സി ഡുപ്‌ളെസി ബി ജഡേജ 12, പൊള്ളാഡ് സി ധോണി ബി എംഗിഡി 18,ക്രുനാല്‍ സി ധോണി ബി എംഗിഡി 3,പാറ്റിന്‍സണ്‍ സി ഡുപ്‌ളെസി ബി എംഗിഡി 11,രാഹുല്‍ ചഹര്‍ നോട്ടൗട്ട് 2 ,ബൗള്‍ട്ട് ബി ചഹര്‍ 0,ബുംറ നോട്ടൗട്ട് 5,എക്‌സ്ട്രാസ് 5, ആകെ 20 ഓവറില്‍ 162/9.വിക്കറ്റ് വീഴ്ച : 1-46,2-48,3-92,4-121,5-124,6-136,7-151ബൗളിംഗ് : ചഹര്‍ 4-0-32-2,കറാന്‍ 4-0-28-1,എംഗിഡി 4-0-38-3,ചൗള 4-0-21-1,ജഡേജ 4-0-42-2ചെന്നൈ ബാറ്റിംഗ് : മുരളി വിജയ് എല്‍.ബി ബി പാറ്റിന്‍സണ്‍ 1, ഷേന്‍ വാട്ട്‌സണ്‍ എല്‍.ബി ബി ബൗള്‍ട്ട് 4, ഡുപ്‌ളെസി നോട്ടൗട്ട് 58, അമ്പാട്ടി റായ്ഡു സി ആന്‍ഡ് ബി രാഹുല്‍ ചഹര്‍ 71, രവീന്ദ്ര ജഡേജ എല്‍.ബി ബി ക്രുനാല്‍ 10,കറാന്‍ സി പാറ്റിന്‍സണ്‍ ബി ബുംറ 18,ധോണി നോട്ടൗട്ട് 0 ,എക്‌സ്ട്രാസ് 4, ആകെ 166/5വിക്കറ്റ് വീഴ്ച : 1-5,2-6,3-121,4-134,5-153

Continue Reading