Crime
നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി പരിഗണിക്കാന്‍ ആവില്ലെന്ന് ഹൈക്കോടതി

കൊച്ചി: അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹേബിയസ് കോര്‍പ്പസ് ആയി പരിഗണിക്കാന്‍ ആവില്ലെന്ന് ഹൈക്കോടതി. സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
നിമിഷയുടെ അമ്മ ബിന്ദുവാണ് അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന മകളെയും കൊച്ചുമകളെയും തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മകള്‍ക്കും കൊച്ചുമകള്‍ക്കും ഐഎസ് പ്രവര്‍ത്തനങ്ങളുമായി ഇപ്പോള്‍ ബന്ധമില്ല. അതിനാല്‍ ഇരുവരെയും തിരികെ എത്തിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
പരാതിക്കാര്‍ക്ക് വേണമെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിമിഷയുടെ അമ്മ ഹേബിയസ് കോര്‍പ്പസ് പിന്‍വലിച്ചു.