Connect with us

Crime

എയർഗൺ ഉപയോഗിച്ചുള്ള ഭർത്താവിന്റെ ആക്രമണത്തിൽ കാമുകന്റെ ജനനേന്ദ്രിയത്തിന് വെടിയേറ്റു

Published

on

ചെങ്ങന്നൂർ: വിവാഹമോചനത്തിന് ഒരുങ്ങി ഭാര്യയോടൊപ്പം കഴിയുന്ന കാമുകന്റെ വീട്ടിലെത്തി ഭർത്താവിന്റെ ആക്രമണം. എയർഗൺ ഉപയോഗിച്ച് കാമുകന്റെ തുടയിൽ വെടിവെക്കുകയായിരുന്നു. ഇയാളുടെ ജനനേന്ദ്രിയത്തിന് പരിക്കേറ്റതായാണ് റിപ്പോർട്ട്. രണ്ടാമത്തെ വെടിയിലാണ് പരിക്കേറ്റത്.

യുവാവ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തായത്. സംഭവത്തിൽ പരാതികിട്ടിയിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും ചെങ്ങന്നൂർ ഡിവൈഎസ്പി ആർ ജോസ് പറഞ്ഞു.

ദമ്പതിമാരുടെ വിവാഹമോചനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് കോട്ടയം സ്വദേശിയായ ഭർത്താവ് ചെങ്ങന്നൂരിലുള്ള യുവാവിന്റെ വീട്ടിലെത്തിയത്. അസഭ്യംപറഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് ഭാര്യയും കാമുകനുമായി തർക്കിക്കുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്നാണ് വെടിവെച്ചത്.

Continue Reading