Connect with us

KERALA

കുന്നംകുളം നഗരസഭാ യോഗത്തിൽ കൂട്ടത്തല്ല്

Published

on


തൃശൂർ കുന്നംകുളം നഗരസഭാ യോഗത്തിൽ കൂട്ടത്തല്ല്. സിപിഎം-ബിജെപി കൗൺസിലർമാർ തമ്മിലാണ് ഏറ്റുമുട്ടിയത്. നഗരസഭാ അധ്യക്ഷയെ ബിജെപി കൗൺസിലർമാർ തടഞ്ഞതിനെ തുടർന്ന് സംഘർഷം ഉടലെടുത്തു. അടിയന്തര പ്രമേയത്തിന് ചെയർപേഴ്‌സൺ അനുമതി നൽകിയത് പ്രതിപക്ഷം അംഗീകരിച്ചില്ല. ഇതേ തുടർന്ന് യോഗത്തിൽ ചേരിതിരിഞ്ഞ് അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെ വനിതാ കൗൺസിലർ ബോധംകെട്ട് വീണു.

സിപിഎമ്മിന്റെ ഭരണത്തിലുള്ളതാണ് കുന്നംകുളം നഗരസഭ. അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്. അടിയന്തര പ്രമേയത്തിന് പതിനാല് ദിവസം മുമ്പെങ്കിലും അനുമതി വാങ്ങണം. എന്നാൽ സിപിഎം കൗൺസിലർമാർ അനുമതി തേടിയിരുന്നില്ല. എന്നാൽ ചെയർപേഴ്‌സൺ അനുമതി നൽകുകയും ചെയ്തു. ഇതേ ചൊല്ലി തർക്കം മുറുകുകയും യോഗം പിരിച്ചു വിടുന്നതായി ചെയർപേഴ്‌സൺ അറിയിക്കുകയും ചെയ്തു. തുടർന്നാണ് സിപിഎം, ബിജെപി കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടിയത്. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയായിരുന്നു കൗൺസിലർമാരുടെ സംഘട്ടനം

Continue Reading