Connect with us

Crime

വിധി മാനിക്കുന്നുവെന്ന് മന്ത്രി ശിവൻകുട്ടി

Published

on

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.വിധി വ്യക്തമായി മനസിലാക്കിയതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും വിധി അനുസരിക്കാൻ താൻ ബാധ്യസ്ഥനാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.തങ്ങളുടെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സമരപോരാട്ടങ്ങളുടെ ഭാഗമായി നിരവധി കേസുകൾ വരാറുണ്ട്. അവകാശപോരാട്ടത്തിന്റെ ഭാഗമായിരുന്നു കേസെന്ന് ശിവൻകുട്ടി പറഞ്ഞു. മന്ത്രിസ്ഥാനം രാജിവെക്കുന്ന കാര്യത്തിൽ അദ്ദേഹം പ്രതികരിച്ചില്ല.മന്ത്രി സ്ഥാനം രാജിവെക്കണമെന്നോ എം എൽ എ സ്ഥാനം രാജി വാക്കണമെന്നോ എന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല എന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

Continue Reading