Connect with us

KERALA

മയ്യഴിയുടെ സമര നായകൻ മംഗലാട്ട് രാഘവനെ ആദരിച്ചു

Published

on

തലശ്ശേരി -മാഹി വിമോചന സമരത്തിൻ്റെ ജീവിച്ചിരിക്കുന്ന നായകരിൽ അവസാനത്തെ കണ്ണിയാണ് മംഗലാട്ട് രാഘവനെന്ന് കെ. പി. സി. സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. മംഗലാട്ട് നൂറാം വയസ്സിലേക്ക് പ്രവേശിച്ചത് സംബന്ധിച്ച് തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസാമാന്യ ധൈര്യവും, ചങ്കുറപ്പുമുള്ള പോരാളിയായിരുന്നു
പത്രപ്രവർത്തകനെന്ന നിലയിൽ നിർഭയമായ വ്യക്തിത്വമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. തിന്മക്ക് എതിരായും, നന്മക്ക് വേണ്ടിയും തൂലിക ചലിപ്പിച്ച പത്രപ്രവർത്തകനാണ് അദ്ദേഹം. ഫ്രഞ്ച് ഭാഷയെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്..നൂറാം വയസ്സിലേക്ക് കടക്കുന്ന അദ്ദേഹത്തിന് മുല്ലപ്പള്ളി സകലവിധ ഭാവുകങ്ങളും നേർന്നു.
മംഗലാട്ട് രാഘവൻ്റെ വസതിയിൽ ഏർപ്പെടുത്തിയ ചടങ്ങിൽ എം.പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ വി.എ.നാരായണൻ, സജീവ് മാറോളി, കെ.പി.സി.സി സെക്രട്ടറി വി.എൻ. ജയരാജ്, അഡ്വ.കെ സി ‘രഘുനാഥ്, പി.വി.രാധാകൃഷ്ണൻ ,കെ.ഇ.പവിത്ര രാജ് ,എം.വി.സതീശൻ, എ.വി.ശൈലജ, പത്മജര ഘുനാഥ് ,ബി ജേഷ്, എ.പി.വികാസ് എന്നിവരും, മംഗലാട്ടിൻ്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.

Continue Reading